തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം; വനം വകുപ്പിനെതിരെ വിമര്‍ശനമുയരുന്നു

കല്‍പ്പറ്റ: തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പിനെതിരെ വിമര്‍ശനമുയരുന്നു. തണ്ണീര്‍ കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയില്‍ നേരത്തെ ഉണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം വകുപ്പിന്റെ വീഴ്ചയാണ്. തലേന്ന് രാത്രി മാനന്തവാടി ചിറക്കരയില്‍ ആനയെ നാട്ടുകാര്‍ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്. വനപാലകര്‍ ആനയെ കാട് കയറ്റാതെ റോഡിലൂടെ ഓടിച്ച് അടുത്ത സ്റ്റേഷന്‍ പരിധിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

വെടിവെച്ച ശേഷം ആനയുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല. കറുത്ത തുണികൊണ്ട് മുഖം മറക്കാതിരുന്നതും ആനയുടെ ശരീരത്തില്‍ വെള്ളം നനക്കാതിരുന്നതും ആനയുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. കൃത്യമായ നിരീക്ഷണത്തിന് ശേഷമല്ല തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവെച്ചതെന്നും പരാതിയില്‍ പറയുന്നു. പിഴവ് സംഭവിച്ച ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്നും ഫോറം, ചെന്നൈയിലെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.മയക്കുവെടിയേറ്റ് തണ്ണീര്‍കൊമ്പന്‍ ചെരിഞ്ഞ സംഭവത്തില്‍ എലിഫന്റ് ല്ലവേഴ്‌സ് ഫോറം പരാതി നല്‍കിയിരിക്കുകയാണ്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വെച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് എലിഫന്റ് ല്ലവേഴ്‌സ് ഫോറം ആരോപിച്ചു.

Top