തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഈ നോട്ടക്കാരി തൃഷയ്‌ക്കൊപ്പം തമിഴില്‍

തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ തമിഴിലേക്ക്.

എം.ശരവണന്‍ ഒരുക്കുന്ന റാങ്കി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിലാണ് അനശ്വര അഭിനയിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബിജുമേനോന്‍ ചിത്രം ‘ആദ്യരാത്രി’യിലും അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top