കണ്ണൂരില്‍ വീണ്ടും പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പാചക വാതക ടാങ്കര്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് ദിവസം കണ്ണൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടിരുന്നു.

മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലര്‍ച്ചെ മൂന്ന് മണിയോടെ മേലേ ചൊവ്വയില്‍ വച്ചാണ് നിയന്ത്രണം വിട്ടത്. കുന്നിറക്കത്തില്‍ റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം മണ്‍ തിട്ടയിലേക്ക് ചെരിഞ്ഞു.

വാതക ചോര്‍ച്ച ഉണ്ടാകാത്തത് അപകടം ഒഴിവാക്കി. രാവിലെ രണ്ട് ക്രെയിനുകളെത്തിച്ചാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ഒരാഴ്ച മുമ്പാണ് ഇതിന് തൊട്ടടുത്ത് ചാലയില്‍ ടാങ്കര്‍ മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

 

Top