വീണ്ടും ഒരു ഇന്ത്യന്‍ വിജയഗാഥ ; വിനാശകാരി മിസൈല്‍ ‘നാഗ്’ പരീക്ഷണം വന്‍ വിജയമായി

vedamissile

ന്യൂഡല്‍ഹി: ശത്രുവിന്റെ നെഞ്ച് പിളര്‍ക്കും ടാങ്ക് വേധ മിസൈല്‍ നാഗ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണ്ണമായും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ മിസൈലായ ‘നാഗ്’ ആണ് വിജയകരമായി പരീക്ഷിച്ചത്.

ഫെബ്രുവരി 28-ന് മരുഭൂമി പ്രദേശത്ത് രണ്ടിടത്തായി ക്രമീകരിച്ച ടാങ്കുകള്‍ കൃത്യമായി തകര്‍ത്താണ് പരീക്ഷണം നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ത്യന്‍ സൈന്യം പരീക്ഷണ വിജയത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

മിസൈല്‍ ഇപ്പോള്‍ സജ്ജമായി. ഏത് സാഹചര്യത്തേയും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യയാണ് ഇതില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും മിസൈല്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റം ഡയറക്ടര്‍ ജനറല്‍ ഡോ.ജി.സതീഷ് റെഡ്ഡി പറഞ്ഞു.

Top