ഒഴുകി പരന്ന് വൈന്‍; സ്പെയിനില്‍ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. പതിനായിരക്കണക്കിന് ലിറ്റര്‍ വൈനാണ് പ്രദേശമാകെ ഒഴുകി പരന്നത്.

50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പ്രദേശവാസികള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

വൈന്‍ ചോര്‍ച്ചകള്‍ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മാണശാലയിലും രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും സമാനമായ വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. മുന്തിരി വിളവെടുപ്പ് കാലമായതിനാല്‍ ജോലിക്കാര്‍ വന്‍തോതില്‍ മുന്തിരി വിളവെടുപ്പ് നടത്തി വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്താണ് ഇങ്ങനെ സംഭവിച്ചത്.

Top