​ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരിചിക്കൻ കഴിച്ചു; സമരം ചെയ്യുന്ന എംപിമാർക്കെതിരെ ആരോപണവുമായി ബിജെപി

ദില്ലി: സമരക്കാരായ രാജ്യസഭാ എംപിമാരിൽ ചിലർ ​ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരി ചിക്കൻ കഴിച്ചെന്ന് ആരോപിച്ച് ബിജെപി രം​ഗത്ത്. പാർലമെന്റിൽ പ്രതിഷേധിക്കുന്ന സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് എതിരെയാണ് ആരോപണം. സസ്പെൻഡ് ചെയ്തതിനെതിരെ ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. ഗാന്ധിയെ അപമാനിക്കുകയണ് പ്രതിപക്ഷ എംപിമാർ ചെയ്തതെന്നാണ് ആരോപണം. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപണമുന്നയിച്ചത്.

മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പൂനാവാലയുടെ ആരോപണം. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോയെന്നും പൂനാവാല ചോദിച്ചു.

സമരം നടത്തുന്ന എംപിമാർക്കുള്ള ഭക്ഷണവും മറ്റും സൗകര്യങ്ങളും പ്രതിപക്ഷ പാർട്ടികൾ ഒരുക്കിയിട്ടുണ്ട്.

Top