പന്തു ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ഡാരന്‍ ലേമാന്‍ രാജിവച്ചേക്കും

daren_ausis

ന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ഡാരന്‍ ലേമാന്‍ രാജിവച്ചേക്കുമെന്ന് സൂചന. അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിശീലകനാണ് ലേമാന്‍.

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരുമായും പരിശീലക സംഘവുമായും ക്രിക്കറ്റിന്റെ ഓസ്‌ട്രേലിയ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും. ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ച അന്വേഷണ സംഘവും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിനിധികള്‍ക്കൊപ്പം ചേരും.

കളിക്കാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ ക്രോഫ്റ്റ്, കോച്ച് ലേമാന്‍ എന്നിവര്‍ക്കെതിരായ ശിക്ഷയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ന് പ്രഖ്യാപിക്കും. സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനാണ് സാധ്യത.

Top