തമിഴ് ചിത്രം ആക്ഷന്റെ ടീസര്‍ നാളെ റിലീസ് ചെയ്യും

വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യും. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ എത്തുന്നു. കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്‌ഹോപ് തമിഴ ആണ്.

തുര്‍ക്കിയിലെയും അസര്‍ബൈജാനിലെയും വിവിധ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ജൂലൈ 3 ന് ഹൈദരാബാദില്‍ നടന്നു. തുര്‍ക്കിയില്‍ ഒരു ആക്ഷന്‍ സീക്വന്‍സിന്റെ ഷൂട്ടിംഗിനിടെ വിശാലിന് ടെറൈന്‍ വാഹനം ഓടിക്കുന്നതിനിടെ സാരമായി പരിക്കേറ്റിരുന്നു. ട്രിഡന്റ് ആര്‍ട്‌സ് ആര്‍ രവീന്ദ്രന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യോഗി ബാബുവും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Top