tamilnadu trust vote

ചെന്നൈ: തമിഴ്‌നാട്ടിലെ വിശ്വാസ വോട്ടെടുപ്പിനിടെ സംഘര്‍ഷം. രഹസ്യബാലറ്റ് ആവശ്യപ്പെട്ട് സ്പീക്കറെ ഘെരാവോ ചെയ്തു.
നിയമസഭയില്‍ കസേരയേറും പേപ്പര്‍ പരസ്പരം വലിച്ചെറിയലുമായി വിശ്വാസ വോട്ടെടുപ്പ് തടസ്സപ്പെട്ടു. നാല്‍ത്തിയഞ്ചു മിനിട്ട് നേരം സഭ നിര്‍ത്തിവച്ചു. സഭയിലെ സംഘര്‍ഷത്തില്‍ ഒരു ജനപ്രതിനിധിക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

വിശ്വാസ വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ഇടയ്ക്ക് തടസ്സപ്പെടുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നു സ്റ്റാലിനും പനീര്‍ശെല്‍വവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. എന്തിനാണ് ഇത്ര തിടുക്കത്തില്‍ വോട്ടെടുപ്പ് നടത്തുന്നതെന്നും സ്റ്റാലിന്‍ സഭയില്‍ ചോദിച്ചു. വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പളനിസാമിക്കു തുടരാന്‍ സഭയില്‍ വിശ്വാസവോട്ട് നേടണമായിരുന്നു.

പനീര്‍ശെല്‍വത്തിന് അനുകൂലമായി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങരുതെന്ന് വിശ്വാസ വോട്ടിന് മുമ്പ് ഒ പനീര്‍ശെല്‍വം എംഎല്‍എമാരോട് പറഞ്ഞിരുന്നു. രഹസ്യബാലറ്റ് വേണമെന്ന് പനീര്‍ശെല്‍വം ഇന്നലെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ക്ക് സംരക്ഷണം വേണമെന്ന് ചീഫ് വിപ്പ് സെമ്മലൈയും ആവശ്യപ്പെട്ടു.

ഇതിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നിയമസഭയിലെ മീഡിയ റൂം പൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Top