tamilnadu trust vote; dmk on hunger strike

ചെന്നൈ: തമിഴ്‌നാട്ടിലെ വിശ്വാസവോട്ടിനെതിരെ ഡിഎംകെ നടത്തുന്ന സംസ്ഥാന വ്യാപക നിരാഹാര സമരം ആരംഭിച്ചു.

പ്രതിപക്ഷത്തെ ബലം പ്രയോഗിച്ചു സഭയില്‍നിന്നു പുറത്താക്കിയ ശേഷം വിശ്വാസ വോട്ട് നേടിയതിനെതിരെയാണ് നിരാഹാരസമരം.

പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, കനിമൊഴി എംപി എന്നിവരടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്.

അതിനിടെ, വിശ്വാസവോട്ടിനെതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കും. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ നേടിയ വിശ്വാസവോട്ടിനു സാധുതയില്ലെന്നാണു ഹര്‍ജിയിലെ ആരോപണം.

Top