തമിഴ്‌നാട്ടിലെ ബന്ദ് : റോഡ് തടഞ്ഞതിന് സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു

stalin

ചെന്നൈ:തമിഴ്‌നാട്ടില്‍ ബന്ദിന്റെ ഭാഗമായി റോഡ് തടഞ്ഞതിന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പൊലീസ് തിരുവാരൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു.

കൊടും വരള്‍ച്ചമൂലം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് നടത്തിയവരുകയാണ്.

ഡിഎംകെ,കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ വ്യാപാരി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരും ബന്ദിനു പിന്തുണ നല്‍കിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്തു നടക്കുന്ന ബന്ദില്‍ കര്‍ഷകരോട് പങ്കെടുക്കണമെന്ന് ഡി.എം.കെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Top