തമിഴ്‌നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം

ചെന്നൈ: തമിഴ്നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 9,39,829 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 4,71,759 ആണ്‍കുട്ടികളും 4,68,070 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 95.2 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

tnresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. കാഞ്ചീപുരം ജില്ലയില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.

Top