വിജയ് ഹസാരെ ട്രോഫിക്കുളള തമിഴ്നാട് ടീമിൽ നടരാജനുണ്ടാകില്ല

ചെന്നൈ: വിജയ് ഹസാരെ ട്രോഫിക്കുളള തമിഴ്നാട് ടീമിൽ നിന്ന് ടി നടരാജനെ ഒഴിവാക്കി. അടുത്തമാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 ഏകദിന പരമ്പരകൾക്ക് മുൻപായി നടരാജന് ആവശ്യത്തിന് വിശ്രമം ലഭിക്കണമെന്ന ബിസിസിഐയുടെ ആവശ്യ പ്രകാരമാണ് നടപടി. നടരാജന് പകരം ആർ എസ് ജഗനാഥിനെ ടീമിൽ ഉൾപ്പെടുത്തി. മാർച്ച് പന്ത്രണ്ടിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരയ്ക്ക് തുടക്കമാവുക. തുർന്ന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ നടരാജൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി നടത്തിയ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയിലേക്കുള്ള നെറ്റ് ബൗളറായി നടരാജനെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

Top