tamilnadu politics 2 MP’s supports paneershelvam

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ശക്തികാട്ടി വിറപ്പിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം.

തന്നെ അനുകൂലിക്കുന്നവരോടു ചെന്നൈ മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണു ശ്രമം നടത്തുന്നത്.

അണ്ണാ ഡിഎംകെ ഐടി വിഭാഗം സെക്രട്ടറി ഇന്നലെ പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കി രണ്ട് എ ഐ എ ഡി എം കെ എംപിമാര്‍ കൂടി രംഗത്തെത്തി.

നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. 37 എംപിമാരാണ് ലോക്‌സഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. അതില്‍ അഞ്ച് എംഎല്‍എമാരും പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തേ രാജ്യസഭ എംപി മൈത്രേയന്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്.

Top