തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ; കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തില്ല

പാലക്കാട്‌: തമിഴ്നാട്ടിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കോയമ്പത്തൂർ, പൊള്ളാച്ചി സർവീസുകൾ ഇന്ന് നടത്തില്ല. വാളയാർ വരെ മാത്രമായിരിക്കും സർവീസ് ഉണ്ടായിരിക്കുക.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ഇന്ന് തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഊടുവഴികളിലൂടെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാത്തവരെ തിരിച്ചയ്ക്കും. ഞായറാഴ്ചകൾ ഒഴികെ മറ്റു ദിവസങ്ങളിൽ വിനോദസഞ്ചാരത്തിനും ക്ഷേത്രദർശനത്തിനും ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് കടക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

Top