തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ചൊവ്വാഴ്ച

ചെനൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. 640-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 12,500-ലധികം വാര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകള്‍, 138 മുനിസിപ്പാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായത്തുകള്‍, 649 നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സ്വതന്ത്രര്‍ ഉള്‍പ്പെടെ 74,416 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

 

Top