പെട്രോളിന് മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം

ചെന്നൈ: പെട്രോളിന്റെ നികുതി ഇനത്തില്‍ മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അവതരിപ്പിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.

 

Top