സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല, നിര്‍ത്തി വച്ചിരുന്ന പ്രക്ഷോഭം പുനഃരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍

ചെന്നൈ: നിര്‍ത്തിവച്ചിരുന്ന പ്രക്ഷോഭം പുനഃരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ നടപടികള്‍ ഒന്നും പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ വീണ്ടും സമരം നടത്തുന്നത്.

കൊടുംവരള്‍ച്ചയിലുണ്ടായ ദുരിതത്തില്‍ തകര്‍ന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വായ്പകള്‍ എഴുതിത്തള്ളണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ 40 ദിവസം കര്‍ഷകര്‍ സമരം നടത്തിയിരുന്നു.

അനുരഞ്ജന നീക്കങ്ങളെ തുടര്‍ന്ന് സമരം പിന്നീട് താത്കാലികമായി നിര്‍ത്തിവച്ചു. മേയ് 25 വരെ സമരം നിര്‍ത്തിയതായാണ് കര്‍ഷകര്‍ അറിയിച്ചിരുന്നതെങ്കിലും സര്‍ക്കാരിന്റെ വാക്കുമാറ്റത്തെ തുടര്‍ന്നു സമരം പുഃനരാരംഭിക്കുകയായിരുന്നു.

Top