തമിഴകത്ത് ബിജെപിക്ക് 60 സീറ്റ് വേണം, 23 സീറ്റ് തരാമെന്ന് എഐഎഡിഎംകെ

ചെന്നൈ:തിരക്കിട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി തമിഴ്‌നാട് രാഷ്ട്രീയം. സംസ്ഥാനത്തെ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. അമിത് ഷായും എ.ഐ.എ.ഡി.എം.കെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പളനിസാമി, എ.ഐ.എ.ഡി.എം.കെ ജോയിന്റ് കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലാണ് ചര്‍ച്ച നടന്നത്.

60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമെ അനുവദിക്കാനാകൂ എന്നാണ് എ.ഐ.എ.ഡി.എം.കെ നിലപാട്. ചര്‍ച്ചകളില്‍ 30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ എ.ഐ.എ.ഡി.എം.കെയുമായി ചര്‍ച്ച നടത്തിയിരുന്നു. 234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Top