സിനിമകളുടെ നികുതി കുറച്ച് തമിഴ്‌നാട് ; അമര്‍ഷം അറിയിച്ച് ബോളിവുഡ് നിര്‍മ്മാതാക്കള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമകളുടെ പ്രാദേശിക നികുതി പത്തില്‍ നിന്നും എട്ട് ശതമാനമാക്കി കുറച്ചു.

ഇതോടെ തമിഴ് ചിത്രങ്ങള്‍ക്ക് ജിഎസ്ടിയും ചേര്‍ത്ത് 36 ശതമാനമാക്കി നികുതി നിശ്ചയിച്ചു.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള 168 തിയേറ്ററുകളില്‍ 120 രൂപ നിരക്കിനുള്ളില്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നികുതി ബാധകം.

അതേസമയം അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇരുപത് ശതമാനം നികുതി തുടരും.

ജിഎസ്ടിയും ചേര്‍ത്ത് 48 ശതമാനം നികുതി നല്‍കണം. മലയാളം ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ റിലീസിനെ ഇത് ബാധിക്കും.

അന്യഭാഷാ ചിത്രങ്ങള്‍ക്ക് നികുതി കുറയ്ക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എന്നാല്‍, തമിഴ്‌നാട് തുടങ്ങിവച്ച പുതിയ നികുതി സമ്പ്രദായം ആന്ധ്രയും ബംഗാളും രാജസ്ഥാനും തുടങ്ങിയാല്‍ സിനിമാ വ്യവസായം പൂര്‍ണമായി തകരുമെന്ന് ഹിന്ദി സിനിമാ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

Top