തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നഷ്ട്ടപ്പെട്ട ഭൂമി പിടിച്ച് നല്‍കി സിപിഐഎം

ധര്‍മ്മപുരി : തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നഷ്ടപ്പെട്ട ഭൂമി പിടിച്ചെടുത്ത് തിരികെ നല്‍കി സിപിഐഎമ്മും ടിഎന്‍യുഇഎഫും. തമിഴ്‌നാടിലെ ധര്‍മപുരിയില്‍ 78 ദളിത് കുടുംബങ്ങള്‍ക്ക് 2011 ല്‍ പട്ടയം നല്‍കിയ 3 ഏക്കര്‍ ഭൂമി ഉന്നതജാതിയില്‍പ്പെട്ട ഒരാള്‍ പിടിച്ച്‌ വെച്ചിരിക്കുകയായിരുന്നു. അതിനാല്‍ ദളിതര്‍ക്ക് ഈ ഭൂമി ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ ഇടപെട്ട സിപിഐഎമ്മും, ടിഎന്‍യുഇഎഫും ചേര്‍ന്ന് പട്ടയം ലഭിച്ച ദളിത് കുടുംബങ്ങളില്‍പ്പെട്ടവരെ സംഘടിപ്പിച്ച് സമരം ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച പട്ടയം ലഭിച്ച സ്ഥലത്ത് സിപിഐ എം, ടിഎന്‍യുഇഎഫ് പ്രവര്‍ത്തകരും ദളിത് കുടുംബങ്ങളുമായി എത്തി സമരം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഒരു മാസത്തിനകം എല്ലാ കുടുംബങ്ങള്‍ക്കും പട്ടയത്തിലേതുപോലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

Top