സിപിഐഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

മധുര: മധുരയില്‍ നടക്കുന്ന സിപിഐഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. തര്‍ക്കങ്ങളില്ലാതെ ജില്ലാ സമ്മേളനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതിനാല്‍, വിഭാഗീയത ഇല്ലാതെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും പൂര്‍ത്തിയായേക്കും.

ഡിഎംകെയുടെ നേതൃത്വത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിരോധം തന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി പ്രതിരോധവും മതനിരപേക്ഷ മുന്നണിയും രാജ്യത്തിന് മാതൃകയാണെന് സമ്മേളനം വിലയിരുത്തി. സമ്മേളനം ഇന്ന് സമാപിക്കും.

 

Top