തമിഴ്നാട്ടില്‍ ഇന്ന് 4,879 പേര്‍ക്ക് കോവിഡ്

മിഴ്നാട്ടില്‍ ഇന്ന് 4,879 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 5,165 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,264 ആയി.

ഇതില്‍ 6,07,203 പേര്‍ രോഗമുക്തി നേടുകയും 10,314 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 43,747 സജീവകേസുകളാണുള്ളതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

Top