tamilnadu – children – missing

ചെന്നൈ: തമിഴ്‌നാട്ടില്‍ കുട്ടികളെ കാണാതാവുന്നതിലെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാണാതായത് 271 കുട്ടികളെയാണ്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളേയും വീട്ടില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളേയുമാണ് മിക്കപ്പോഴും കാണാതാവുന്നത്.

മറ്റൊരു സംഭവത്തില്‍ ബസ് സ്‌റ്റേഷനില്‍ കുടുംബത്തിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന എട്ടു മാസം പ്രായമായ കുട്ടിയെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഒരു ദിവസം രണ്ടു കുട്ടികളെ വീതമാണ് കാണാതാകുന്നത്. കടത്തികൊണ്ടു പോകുന്ന കുട്ടികളെ വ്യഭിചാരത്തിനും, നിയമാനുസൃതമല്ലാത്ത ദത്തെടുക്കലിനുമാകാം ഉപയോഗിക്കുന്നതെന്ന ആശങ്ക ദേശീയ മനുഷ്യാവകാശ സംഘടന പങ്കുവെച്ചു.

കഴിഞ്ഞ പതിനഞ്ചു മാസത്തിനുള്ളില്‍ 2711 കുട്ടികളെയാണ് സംസ്ഥാനത്തു നിന്നും കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വനിതാ ശിശു വികസന മന്ത്രാലയം കുട്ടികളെ കണ്ടെത്താനായി പുതിയ സ്‌കീം നടപ്പിലാക്കിയിട്ടുണ്ട്.

Top