തമിഴകവും പ്രതിഷേധത്തില്‍ പുകയുന്നു; കോയമ്പത്തൂരില്‍ പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളികത്തുമ്പോള്‍ കോയമ്പത്തൂരില്‍ പതിനായിരങ്ങള്‍ രാത്രി തെരുവില്‍ ഇറങ്ങി.

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇടതുപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സി.പി.എം ഡി.വൈ. എഫ്. ഐ ,ജനാതിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമര നിരോധിത പ്രദേശമായ സ്റ്റേഷന്‍ പരിസരത്തേക്ക് സമരക്കാര്‍ എത്താതിരിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു.

തമിഴക മുസ്ലിം ജമാഅത്ത് ആയിരകണക്കിന് ആളുകളുമായി ചെന്നൈ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പൊലീസ് തടഞ്ഞു. സെയ്താ പേട്ടില്‍ റോഡിനു കുറുകെ ബാരിക്കേഡ് കെട്ടിയാണ് രാജ്ഭവന്‍ പരിസരത്തേക്ക് സമരക്കാര്‍ എത്തുന്നത് തടഞ്ഞത്.

ഇന്നലെ രാത്രി കോയമ്പത്തൂരിനെയും സമരക്കാര്‍ നിശ്ചലമാക്കി. ആത്തുപാളം ടൗണിലാണ് പതിനായിരങ്ങള്‍ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്. നഗരങ്ങളിലെ കോളേജുകളിൽ നിന്ന് തുടങ്ങിയ സമരം ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചു.

 

 

Top