തമിഴ്‌നാട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

മിഴ്‌നാട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്. ചെങ്കല്‍പട്ട് വെച്ചായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 45 യാത്രക്കാര്‍ ഉണ്ടായിരുന്നു.

പരിക്കേറ്റ ഇരുപത് പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചെങ്കല്‍പട്ട് താലൂക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയുടെ ഇരുവശങ്ങളിലും കാര്യമായ ഗതാഗതക്കുരുക്കുണ്ടായി.

ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം.

 

Top