ഓര്‍ക്കാപ്പുറത്ത് ആളിയാര്‍ ഡാം തുറന്ന് തമിഴ്‌നാട്, പാലക്കാട്ടെ പുഴകളില്‍ വെള്ളം ഇരച്ചെത്തി

പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയര്‍ന്നിട്ടുണ്ട്.

അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവവകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി.എന്നാൽ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയെന്ന് ജലവിഭവവകുപ്പ് പറഞ്ഞു.

Top