തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ അതീവ ജാഗ്രത തുടരുന്നു

terrorist

തമിഴ്‌നാട് : ആറ് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷന്‍, മാളുകള്‍ തുടങ്ങിയ ജനങ്ങള്‍ അധികമായി എത്തുന്ന എല്ലായിടത്തും, ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്.

ഒരു പാകിസ്ഥാന്‍ പൌരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Top