തൂത്തുക്കുടിയില്‍ ബൈക്കപകടം; 2 മലയാളികള്‍ മരിച്ചു

തമിഴ്‌നാട്: തൂത്തുക്കുടിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൂത്തുക്കുടിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കരായ കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി സുബിന്‍, അലയമണ്‍ സ്വദേശി മുഹമ്മദ് ഇസ്മായില്‍ എന്നിവരാണ് മരിച്ചത്. ജോലി സ്ഥലത്ത് നിന്ന് ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Top