തമിഴ്‌നാട്ടിൽ നുഴഞ്ഞുകയറ്റ ഭീഷണി ; സുരക്ഷ ശക്‌തമാക്കി

ചെന്നൈനുഴഞ്ഞുകയറ്റ ഭീഷണിയെ തുടർന്ന് തമിഴ്‌നാട്ടിൽ വൻസുരക്ഷ. ശ്രീലങ്കയിൽ നിന്ന് സായുധ സംഘം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചു.

സായുധ സംഘം അടങ്ങിയ ബോട്ടാണ് രാമേശ്വരം തീരത്തേക്ക് പോയതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും ഇവരുടെ കൃത്യമായ ഐഡന്‍റിറ്റിയും സംഘടനയും വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനം വഴി തീരപ്രദേശങ്ങളിലേക്ക് പോകുന്ന എല്ലാ പ്രധാന റോഡുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പൊലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കപ്പലുകൾ തമിഴ്‌നാട് തീരത്ത് എത്തിച്ചേരാനുള്ള ശ്രമത്തെയും തടയാനും സാധിക്കും. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിച്ചതായി കേരള പൊലീസിന്‍റെ രഹസ്യാന്വേഷണ വൃത്തങ്ങളും അറിയിച്ചു.

 

 

Top