തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിന് ജൂലൈ 11നു തുടക്കം

tamilnad-premier-league

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണിനു ജൂലൈ 11നു തുടക്കമാവും. മൂന്ന് വേദികളിലായി 32 മത്സരങ്ങളാണ് നടക്കുന്നത്. ഓഗസ്റ്റ് 12നു ടൂര്‍ണ്ണമെന്റ് ഫൈനല്‍ അരങ്ങേറും. തിരുനെല്‍വേലിയിലെ ഐസിഎല്‍ ഗ്രൗണ്ട്, ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ട്, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം എന്നിവയാണ് ടൂര്‍ണ്ണമെന്റിലെ വേദികള്‍.

വിജയികള്‍ക്ക് ഒരു കോടി രൂപയും റണ്ണേഴ്‌സപ്പിനു 60 ലക്ഷം രൂപയുമാണ് സമ്മാനത്തുക. മൂന്ന് നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 40 ലക്ഷം രൂപ വീതം ലഭിയ്ക്കും. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇത്തവണ 14 വീതം മത്സരങ്ങള്‍ തിരുന്നെല്‍വേലിയിലും ഡിണ്ടിഗലിലുമായി നടത്തുവാനാണ് സംഘാടകരുടെ തീരുമാനം. ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കും.

Top