അശാസ്ത്രീയ കൊവിഡ് ചികിത്സ ; പ്രശസ്ത തമിഴ് യൂട്യൂബർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്ത യൂട്യൂബറായ ആര്‍ പാര്‍ച്ചെഴിയാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊവിഡ് രോഗികളെ അടക്കം അശാസ്ത്രീയമായി ചികിത്സിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ശാപ്പാട് രാമൻ എന്ന യൂട്യൂബ് ചാനൽ നടത്തുന്നയാളാണ് പാര്‍ച്ചെഴിയാന്‍.

ആശാസ്ത്രീയമായ ചികിത്സ രീതിയിൽ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യാവകുപ്പാണ് ഇയാളെ  വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കൂഗായൂര്‍ ഗ്രാമത്തിൽ ചിന്നസലേമിനടുത്ത് യൂട്യൂബര്‍ ഒരു ക്ലിനിക്ക് സ്വന്തമാക്കി ചികിത്സ നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. 60 കാരനായ ആര്‍ പാര്‍ച്ചെഴിയാന്‍ കൊവിഡ് – 19 ലക്ഷണങ്ങളും മറ്റ് അസുഖങ്ങളും ഉള്ള രോഗികളെയാണ് ചികിത്സിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Top