തമിഴ്‌നാട് ബന്ദ് ; സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

MK Stalin

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെന്നൈ ഇവിആര്‍ സ്റ്റാച്യുവിന് മുന്നില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

കോണ്‍ഗ്രസ്സ്, ഡി എം കെ, സി പി എം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്റ്റാലിനെ കൂടാതെ ടി എന്‍ സി സി പ്രസിഡന്റ് തിരുനാവുകരസാര്‍, കോണ്‍ഗ്രസ്സ് നേതാവ് തങ്കബാലെ, വി സി കെ ലീഡര്‍ വീരമണി തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തിയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ 15,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

Top