തമിഴ്‌നാടിന്റെ മനസ്സലിഞ്ഞു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അമിത ജലം കേരളത്തിലേക്ക് ഒഴുക്കിവിട്ടാല്‍ പ്രളയത്തില്‍ മുങ്ങി കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അമിതമായി ഒഴുക്കിക്കളയുന്ന ജലം തമിഴ്‌നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു.

മുല്ലപ്പെരിയാറിന്റെ ദുരന്തനിവാരണത്തിനുള്ള ഉപസമിതി, കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ക്രൈസിസ് മാനേജ്‌മെന്റ് സമിതി, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം യോഗം ചേരണമെന്ന് വ്യാഴാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ചീഫ് സെക്രട്ടറി ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Top