കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച സ്ത്രീയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്

കൊച്ചി : കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് താഴെ വീണ് മരിച്ച തമിഴ്നാട് സ്വദേശി കുമാരിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി നേരത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുമാരിയെ ഫ്ലാറ്റ് ഉടമ തടഞ്ഞുവെച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഭർത്താവ് ശ്രീനിവാസൻ മൊഴി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെയും ഭാര്യയേയും വെവ്വേറെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുമാരി മരിച്ച സ്ഥിതിക്ക് ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സംഭവത്തിൽ അഡ്വ. ഇംതിയാസിനെതിരെ സ്വമേധയാ കേസെടുത്ത വനി‍ത കമ്മീഷൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി.

Top