തമിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ അന്തരിച്ചു

മിഴ് നാടക, ചലച്ചിത്ര നടന്‍ അടഡേ മനോഹര്‍ (68) അന്തരിച്ചു. ചെന്നൈയില്‍ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ച മനോഹര്‍ 3500-ഓളം നാടകങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25 ല്‍ കൂടുതല്‍ സിനിമകളില്‍ ഹാസ്യ സ്വഭാവമുള്ള വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.35 ഓളം നാടകങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്.

Top