സുന്ദരിയായി തമിഴ് സൂപ്പർ താരം വിജയ് സേതുപതി; ചിത്രം വൈറൽ

സിനിമ ഒരു വിസ്മയ ലോകമാണ്. അതുപോലെ തന്നെയാണ് ചില നടന്മാരും.

ഏതു ഭാഷകളിലായാലും അവരുടെ അഭിനയം ആരാധകരുടെ മനം കവരും. യുവതാരങ്ങള്‍ക്കിടയില്‍ ഇപ്പോൾ ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി.

തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരമാണ് വിജയ് സേതുപതി. തനിക്ക് പ്രാധാന്യമില്ലെങ്കിലും നല്ല വേഷമായാല്‍ ഒരു മടിയും കൂടാതെ താരം അഭിനയിക്കും.

മാധവനൊപ്പം എത്തിയ വിക്രം വേദ വന്‍ ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഗെറ്റ് അപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക്‌ പുറത്തുവിട്ടത്.

ശിൽപ എന്ന ട്രാൻസ്‌ജെണ്ടർ കഥാപാത്രമായി ആണ് വിജയ് സേതുപതി തന്റെ അടുത്ത ചിത്രമായ ‘അനീതി കഥയ്കള്‍’ എന്ന ചിത്രത്തിൽ എത്തുന്നത്.

Top