യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമില്ലെന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമില്ലെന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.

2.0 യുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബായ് ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എത്ര കൊണ്ട് ഇത്ര ലളിതമായും വിനയപൂര്‍വവും പെരുമാറുന്നുവെന്നതായിരുന്നു ചോദ്യം.

യഥാര്‍ത്ഥ ജീവിതം അഭിനയിക്കാനുള്ളതല്ലെന്നും, ജീവിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ സംവിധായകന്‍ ഷങ്കര്‍, നിര്‍മാതാവ് സുഭാസ്‌കരന്‍ , സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടന്‍ അക്ഷയ് കുമാര്‍, നടി ആമി ജാക്‌സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Top