തമിഴ് സൂപ്പര്‍ താരം ആര്യ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

മിഴ് സിനിമയിലെ റൊമാന്റിക് ഹീറോ ആര്യ കന്നഡയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

അനൂപ് ബണ്ഡേരി സംവിധാനം ചെയ്യുന്ന ‘രാജരത്ത’ എന്ന ചിത്രത്തിലൂടെയാണ് ആര്യ കന്നഡയിൽ ചുവടുറപ്പിക്കാൻ എത്തുന്നത്.

നായകനായല്ല വില്ലനായിട്ടാണ് ആര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരൂപ് ബണ്ഡേരിയാണ് ചിത്രത്തിലെ നായകന്‍.

അതല്ല അതിഥി വേഷത്തിലാണെന്നും സിനിമാ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. മൈസൂരുവാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ആര്യ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ ഉറുമിയിലൂടെ താരം മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഡബിള്‍ ബാരല്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചു.

Top