തമിഴ് താരം ജയ് നായകനായി എത്തുന്നു ; നിർമ്മാണം ഷിജു തമീൻസ്

Shiju Thameens

പ്രമുഖ തമിഴ് താരം ജയ് നായകനായി എത്തുന്ന പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങി ഷിജു തമീൻസ്. തമീൻസ് കുടുംബത്തിൽ നിന്നും മറ്റൊരാൾകൂടി നിർമ്മാണ രംഗത്തേക്ക് കാലെടുത്തു വെയ്ക്കുകയാണ് പുതിയ ചിത്രത്തിലൂടെ.

ജയ്‌ക്കൊപ്പം സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലൂടെ അരങ്ങിലും അണിയറയിലുംനിരവധി പുതുമുഖങ്ങളും സിനിമ രംഗത്തേക്ക് കടക്കുന്നു. പുലി,ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ഷിബു തമീൻസിന്റെ അനുജനാണ് ഷിജു തമീൻസ്.

തമിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗൺസ്മെന്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസും മാർച്ച്‌ 15ന് ചെന്നയിൽ നടക്കുന്ന ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ താരം പുറത്തു വിടും.

Top