തമിഴ് സീരിയൽ താരം കൊല്ലപ്പെട്ട നിലയിൽ

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ താ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീരിയൽ താരം സെ​ല്‍​വ​ര​ത്തി​നം ​ആ​ണ് മ​രി​ച്ച​ത്. 30 വയസായിരുന്നു. തേ​ന്‍​മൊ​ഴി ബി​എ എ​ന്ന സീ​രി​യ​ലി​ല്‍ വി​ല്ല​ന്‍ വേ​ഷമായിരുന്നു സെ​ല്‍​വ​ര​ത്തി​നം കൈ​കാ​ര്യം ചെയ്തത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഫോ​ണ്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് സെ​ല്‍​വ​ര​ത്തി​നം പു​റ​ത്ത് പോ​യി​രു​ന്നു. കു​റ​ച്ച്‌ ക​ഴി​ഞ്ഞ് ഇ​യാ​ള്‍​ക്ക് വെ​ട്ടേ​റ്റ​താ​യി സു​ഹൃ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. തുടർന്ന് സുഹൃത്താണ് പൊ​ലീ​സി​ല്‍ വിവരം അ​റി​യി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രെ​ക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ചു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Top