സിനിമാ പ്രവർത്തകരുടെ പേടി സ്വപ്നം തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു

​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു.  അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​മ​സോ​ണ്‍ പ്രൈം ​ഇ​ന്ത്യ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹ​ലാ​ൽ ലൈ​വ് സ്റ്റോ​റി, നി​ശ​ബ്ദം, പു​ത്ത​ന്‍ പു​തു​കാ​ലൈ എ​ന്നി​വ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്‌​സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​ച്ചി​രു​ന്നു.

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും സ്ഥി​ര​മാ​യി നീ​ക്കി​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലോ ഇ​തു​മാ​യി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. മു​ന്‍​പ് പ​ല ​ത​വ​ണ ബ്ലോ​ക്ക് ചെ​യ്തി​ട്ടും പേ​രി​ല്‍ ചെ​റി​യ​ മാറ്റം​ വ​രു​ത്തി സൈ​റ്റ് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

Top