സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ARREST

ചെന്നൈ: സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് സിനിമാലോകത്തിന് കോടികളുടെ നഷ്ടം വരുത്തിയ തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെയാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. കാര്‍ത്തിക്കൊപ്പം പ്രഭു, സുരേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഇവരുടെ ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 19 ഡൊമൈനുകളിലൂടെ സിനിമകള്‍ അപ്‌ലോഡ് ചെയ്തിരുന്ന ഇവരുടെ ഒരു മാസത്തെ വരുമാനം ലക്ഷങ്ങളായിരുന്നു.

Top