‘അടി കപ്യാരേ കൂട്ടമണി’ക്ക് തമിഴ് റീമേക്ക്; ‘ഹോസ്റ്റല്‍’ ടീസര്‍ പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച്, നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത കോമഡി ഹൊറര്‍ ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. 2015ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ഇപ്പോഴിതാ ഒരു തമിഴ് റീമേക്ക് വരുന്നു. അശോക് സെല്‍വന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുമന്ത് രാധാകൃഷ്ണന്‍ ആണ്.

ട്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍, സതീഷ്, നാസര്‍, മുണ്ടാസ്പട്ടി രാമദോസ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രവീണ്‍ കുമാര്‍. സംഗീതം ബോബോ ശശി. എഡിറ്റിംഗ് രാഹുല്‍. നൃത്തസംവിധാനം അപ്‌സര്‍ ആര്‍. സംഘട്ടന സംവിധാനം പ്രദീപ് ദിനേശ്.

 

Top