തമിഴ്പടം 2 വില്‍ നിന്നും നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു ; വീഡിയോ കാണാം

സി എസ് അമുദിന്റെ തമിഴ്പടം എന്ന സിനിമയുടെ രണ്ടാം ഭാഗം തമിഴ്പടം 2വിലെ നീക്കം ചെയ്ത രംഗത്തിന്റെ വീഡിയോ പുറത്ത് വിട്ടു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ചിത്രത്തിലെ രംഗം സെന്‍സെര്‍ ചെയ്തതെന്ന് സംവിധായകന്‍ സിഎസ് അമുദാന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ജൂലൈ 12ന് ചിത്രം തീയേറ്ററുകലിലെത്തും.

ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സെര്‍ ബോര്‍ഡ് നല്‍കിയത്. ശിവയാണ് ചിത്രത്തിലെ നായകന്‍. ദിഷ പാണ്ഡൈ. ഐശ്വര്യ മേനോന്‍, സതീഷ്, മോനബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. തമിഴ്പടം 2.0 എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് ഈ പേരു മാറ്റി തമിഴ്പടം 2 എന്നാക്കുകയായിരുന്നു.

രണ്ടാം ഭാഗത്തില്‍ തമിഴ് സിനിമയിലെ രാഷ്ട്രീയം, റിയാലിറ്റി ഷോ, ബിഗ് ബോസ് എന്നിവയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. തമിഴ് പടം ആദ്യ ഭാഗം ഉള്‍പ്പെടെ പത്തിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസമിറങ്ങിയ തമിഴ്പടം 2വിലെ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ടുതന്നെ ഗാനം ഹിറ്റായി. 2010 ല്‍ തമിഴ് സിനിമയിലെ രംഗങ്ങളെ കളിയാക്കി കൊണ്ടാണ് സ്പൂഫ് ചിത്രം പുറത്തിറക്കിയത്. തമിഴ് സിനിമാ ലോകത്തെ ക്ലീഷേകളെയും താര പകിട്ടുകളെയും കണക്കറ്റ് തമാശയാക്കിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

Top