കോവിഡ് നിയന്ത്രണം നീക്കി തമിഴ്‌നാട്; പൊതുസ്ഥലങ്ങളിൽ വാക്സിനേഷൻ നിർബന്ധമില്ല

ചെന്നൈ: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളില്‍ ഇന്നുമുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമല്ല. അതേസമയം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ സുക്ഷാമുന്‍കരുതലുകള്‍ തുടരണമെന്നാണ് നിര്‍ദേശം.

2021ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ തമിഴ്നാട്ടില്‍ 23 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് 31ന് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സ്ഥലത്തെയും സാഹചര്യം പരിഗണിച്ച് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Top