റോഡ് നിര്‍മ്മാണ കമ്പനിയുടെ ഓഫീസില്‍ റെയ്ഡ്; സ്വര്‍ണവും പണവും പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രമുഖ റോഡ് നിര്‍മ്മാണ കമ്പനിയായ എസ്.പി.കെ. & കമ്പനിയുടെ ഓഫീസുകളില്‍ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാര്‍ വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തിയിരുന്ന കമ്പനിയാണ് എസ്.പി.കെ& കമ്പനി. കമ്പനി ഡയറക്ടര്‍ നാഗരാജന്‍ സെയ്യദുരൈയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലായിരുന്നു പണവും സ്വര്‍ണവും പിടിച്ചെടുത്തത്.

പരിശോധന തുടരുകയാണെന്നും ഇവരില്‍ നിന്ന് കൂടുതല്‍ അനധികൃത സ്വത്ത് കണ്ടെത്താന്‍ കഴിയുമെന്നുമാണ് ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാജ്യത്ത് ഇതു വരെ നടന്ന അനധികൃത സ്വത്ത് വേട്ടയില്‍ ഏറ്റവും വലുതാണ് ഇപ്പോള്‍ നടന്ന റെയ്‌ഡെന്നും സംസ്ഥാന ആദായ നികുതി വകുപ്പ് അറിയിച്ചു.

Top