തമിഴ്‌നാട്ടില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ് അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കോയമ്പത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല

കോയമ്പത്തൂരില്‍ നിന്ന് രണ്ട് പേരെ ഇതിനൊടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. മധുര, ചെന്നൈയിലെ പുഴല്‍ ജയില്‍ എന്നിവിടങ്ങളിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.

Top