തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: ഷൂട്ടിംഗിലും കഴിവ് തെളിയിച്ച് തമിഴ് താരം അജിത്ത്

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളുമായി തമിഴ് സൂപ്പർ താരം അജിത്.900 ത്തിലധികം ഷൂട്ടർമാർക്കൊപ്പം മത്സരിച്ചാണ് തമിഴ് നടൻ അജിത്ത് മെഡലുകൾ സ്വന്തമാക്കിയത്. മാർച്ച് 2 മുതൽ മാർച്ച് 7 വരെയായിരുന്നു മത്സരം നടന്നത്.

ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആയിരുന്നു അജിത്ത് മത്സരത്തിൽ പങ്കെടുത്തത്. നാല് സ്വർണ്ണവും രണ്ടു വെള്ളിയുമാണ് അജിത്തും ടീമും സ്വന്തമാക്കിയത്.

10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും 25 മീറ്റർ സെന്റെർ ഫയർ പിസ്റ്റൾ വിഭാഗത്തിലും 50 മീറ്റർ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ഒട്ടേറെ ആളുകളാണ് അജിത്തിനും ടീമിനും ആശംസ അറിയിച്ചത്.

Top