കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രാപാസിനുള്ള അപേക്ഷ തള്ളി തമിഴ്‌നാട്

ചെന്നൈ: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി തൊഴിലാളികളുടെ യാത്രാപാസിനുള്ള അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍.

കേരളത്തിന്റെ പാസ് കിട്ടിയവര്‍ക്ക് തമിഴ്‌നാടിന്റെ പാസ് നിഷേധിക്കുകയാണ്.
കേരള-തമിഴ്‌നാട് ഡിജിപിമാര്‍ തമ്മില്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിന്റെ പാസ് ലഭിച്ചതിന് ശേഷം മാത്രമേ തമിഴ്‌നാടിന്റെ പാസിന് അപേക്ഷിക്കാവൂ എന്ന് നിര്‍ദേശം വന്നിരുന്നു. അതുപ്രകാരം അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷ നിരസിച്ചതായ സന്ദേശം ലഭിച്ചത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്.

അതേസമയം, വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി എന്നിവയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴും പാസ് അനുവദിക്കുന്നുണ്ട്. വൈറസ് വ്യാപനത്തിന്റെ ഭയത്തില്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് യാത്രാനുമതി നിഷേധിക്കുന്നത്.

അപേക്ഷിക്കുന്ന ഉടനെ എല്ലാവര്‍ക്കും വളരെ വേഗത്തില്‍ ലഭിച്ചിരുന്നതാണ് തമിഴ്‌നാട് ഇ പാസ്. തമിഴ്‌നാട് ഇ പാസ് ഇല്ലാതെ ആര്‍ക്കും സംസ്ഥാനത്തിന്റെ അതിര്‍ത്തി കടക്കാനാവില്ല

Top